Site icon onlinekeralanews.com

ഇന്ത്യൻ സംഗീതത്തിലെ സ്വരമാധുരിയ്‌ക്ക് യാത്രാമൊഴി; ബോളിവുഡ് നൃത്തഗാനങ്ങളിലെ പകരക്കാരില്ലാത്ത ശബ്‌ദം നിലച്ചു


ഏഴ്‌ പതിറ്റാണ്ടിലേറെക്കാലം ബോളിവുഡിന്റെ ഈണങ്ങൾക്ക് ശബ്‌ദമേകിയ ആദ്യകാല ഗായികമാരിൽ ഒടുവിലത്തെയായാളും യാത്രയായി. ആശ ഭോസ്‌ലെ മൺമറയുമ്പോൾ അവസാനിക്കുന്നത് ഇന്ത്യൻ സംഗീതത്തിന്റെ ഒരു യുഗം കൂടിയാണ്. ലതാ മങ്കേഷ്‌കറുടെ ഇളയ സഹോദരിയായ ആശ ഭോസ്‌ലെ, സ്വന്തം ശൈലികൊണ്ട് ബോളിവുഡിലും അതിനപ്പുറവും ഇടം കണ്ടെത്തി. ആയിരത്തിലേറെ ഗാനങ്ങൾ പാടി 2011ലെ ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയ ഗായികയാണ് ആശാ ഭോസ്‌ലെ. 1943ൽ തന്റെ ഒമ്പതാമത്തെ വയസിലാണ് ആശ സംഗീതജീവിതം ആരഭിച്ചത്. അപ്പോഴേക്കും തന്റെ മൂത്ത സഹോദരിയായ ലത മങ്കേഷ്‌കർ സംഗീത മേഖലയിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ആ സമയങ്ങളിൽ മിക്ക സംഗീതസംവിധായകരുടെയും ആദ്യത്തെ തിരഞ്ഞെടുപ്പ് ലതയായിരുന്നു. അമ്പതുകളുടെ തുടക്കത്തിൽ ചില പ്രത്യേകതരം ഗാനങ്ങളിലേക്ക് മാത്രം ആശ തിരഞ്ഞെടുക്കപ്പെട്ടു. നൃത്തനമ്പറുകൾ, കാബറേകൾ എന്നിവയിലേക്ക് മാത്രം ആ ശബ്‌ദം ചുരുങ്ങി. പിന്നീട് ഏത് തരം ഗാനങ്ങളും കൈകാര്യം ചെയ്യാനാകുമെന്ന നിലയിലേക്ക് ആശാ ഭോസ്‌ലെ അംഗീകരിക്കപ്പെടുകയായിരുന്നു.


Source link
Exit mobile version