ഒരുകാലത്ത് മലയാളികൾ നെഞ്ചോട് ചേർത്ത കലാരൂപമായിരുന്നു കഥാപ്രസംഗം. ഒരാൾ കഥപറയുകയും ഒപ്പം പാടുകയും അഭിനയിക്കുകയും ചെയ്തുകൊണ്ട് സദസിനെ തന്നെ രസിപ്പിക്കുന്ന കഥാപ്രസംഗം ഇന്ന് പല ഉത്സവപറമ്പുകളിൽ നിന്നും അന്യം നിന്ന് പോയി. എന്നാൽ ആ കലയെ ഇന്നും നൊഞ്ചോട് ചേർക്കുന്ന നിരവധി കലാകാരന്മാർ ഇന്ന് നമ്മുക്ക് ചുറ്രുമുണ്ട്. അതിൽ തന്നെ കഥാപ്രസംഗത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ഒരു കാഥികനാണ് എസ് ഷാജഹാൻ (61) എന്ന ‘കാഥികൻ ഷാജി’. സ്റ്റേജുകളിൽ നിന്ന് പാടി അഭിനയിക്കുന്ന ഒന്നാണ് കഥാപ്രസംഗമെന്ന് നമ്മൾക്കറിയാം. എന്നാൽ ചെറുപ്പത്തിൽ പോളിയോ ബാധിച്ച് അരക്കെട്ടിന് താഴെ തളർന്നിട്ടും കഥാപ്രസംഗ വേദികളിലെ കരുത്താണ് കാഥികൻ ഷാജി.
Source link
ഒന്നര വയസിൽ പോളിയോ ബാധിച്ച് അരക്കെട്ടിന് താഴെ തളർന്നു; കഥാപ്രസംഗ വേദികൾ കരുത്തായി കാഥികൻ ഷാജി

