Site icon onlinekeralanews.com

‘കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും അനുചാരവൃന്ദവും ഇന്ന് ബിജെപിയെ എവിടെ എത്തിച്ചു’: തുറന്നടിച്ച് സെൻകുമാർ


തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പാർട്ടി അനുഭാവിയും മുൻ ഡിജിപിയുമായ ടിപി സെൻകുമാർ. പാർട്ടിയുടെ ക്രിസ്ത്യൻ ഔട്ട്റീച്ച് തന്ത്രത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. ബിജെപി തങ്ങളുടെ പ്രധാന വോട്ടർമാരായ ഹിന്ദുക്കളെ അവഗണിച്ച് ക്രൈസ്തവ വിഭാഗത്തിന്റ പിന്നാലെ പോകുന്നതിനെതിരെ താൻ മുന്നറിയിപ്പ് നൽകിയതാണെന്ന് സെൻകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളം ബിജെപിയെ എവിടെ എത്തിച്ചെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ ഞാൻ പറഞ്ഞതാണ്.
ഛത്തീസ്ഗഡ് പ്രശ്നം വന്നപ്പോൾ ഞാൻ പോസ്റ്റ് ഇട്ടതാണ്. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളം ബിജെപിയെ എവിടെ എത്തിച്ചു?


Source link

Exit mobile version