Site icon onlinekeralanews.com

കുംഭമേള താരത്തിന്റെ വിവാഹം; പോക്‌സോയ്‌ക്ക് പിന്നാലെ പട്ടിക വർഗ കുറ്റവും ചുമത്തും, സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കും


തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പോക്സോ കേസിന് പിന്നാലെ പട്ടികവർഗ പീഡന കുറ്റവും ചുമത്തും. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ കൂട്ട് നിന്നവരെയും കേസിൽ പ്രതികളാകും. ഇക്കാര്യം വ്യക്തമാക്കി എസ് ടി കമ്മീഷൻ നിയമ ഉപദേശകൻ പ്രകാശ് ഉയ്‌ക്കെ ഫേസ്ബുക്ക് പോസ്റ്റിട്ടു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് പ്രകാശ് ഉയ്‌ക്കെ ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് നേതൃത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം. എന്നാൽ, കല്യാണം നടത്തിയ സിപിഎം നേതാക്കൾ, കേസിലും വിവാദത്തിലും ഇതുവരെ പ്രതികരിച്ചിട്ടില്ല.


Source link

Exit mobile version