Site icon onlinekeralanews.com

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് 1500 അടി താഴ്‌ചയിൽ നിന്ന്


ബംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്‌ചയിൽ നിന്നാണ് തെരച്ചിൽ സംഘം മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയായിരുന്നു. ഇന്ന് രാവിലെയും ശ്രീനന്ദയ്‌ക്കായി വിപുലമായ തെരച്ചിൽ നടത്തിയിരുന്നു. പൊലീസും വനംവകുപ്പും അഗ്നിരക്ഷാ സേനയും ചേർന്നാണ് തെരച്ചിൽ നടത്തിയത്. അടിത്തട്ടിൽ നിന്ന് മുകളിലേക്കായിരുന്നു തെരച്ചിൽ. ഇതിനിടെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുമാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. വളരെ ശ്രമകരമായ ദൗത്യമാണിത്.


Source link
Exit mobile version