Site icon onlinekeralanews.com

പെട്രോള്‍ വില വര്‍ദ്ധിക്കുമെന്ന ഭയം നേട്ടമാക്കിയത് ഇക്കൂട്ടര്‍; വന്‍ കുതിപ്പില്‍ മറിഞ്ഞത് കോടികള്‍


ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ കഴിഞ്ഞ ഒരു മാസമായി നിലനില്‍ക്കുന്ന യുദ്ധ സാഹചര്യം വിവിധ മേഖലകളില്‍ പ്രതിസന്ധിക്ക് കാരണമായി. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടം അപ്രതീക്ഷിതമായി പല മേഖലകള്‍ക്കും കുതിപ്പ് സമ്മാനിക്കുകയും ചെയ്തു. യുദ്ധം രൂക്ഷമായപ്പോള്‍ ലോകത്തെ ഇന്ധന വിതരണം അപ്പാടെ ക്രമം തെറ്റിയിരുന്നു. ഇതോടെ പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധിച്ചേക്കുമെന്ന ആശങ്കയും ഉയര്‍ന്നു. ഈ സാഹചര്യം ഇന്ത്യയില്‍ നേട്ടമാക്കിയതാകട്ടെ ഇലക്ട്രിക് വാഹന വിപണിയും. 24.6 ശതമാനമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍, പാസഞ്ചര്‍- വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ മൊത്തത്തിലുള്ള റീട്ടെയില്‍ വില്‍പ്പന വര്‍ഷം തോറുമുള്ള കണക്കില്‍ നിന്ന് വ്യത്യസ്തമായി, 24.6 ശതമാനം വര്‍ദ്ധിച്ച് 24.52 ലക്ഷം യൂണിറ്റില്‍ എത്തിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ പ്രതിസന്ധി കാരണം ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറില്‍ എത്തിയപ്പോഴാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഡിമാന്‍ഡേറിയത്.


Source link
Exit mobile version