Site icon onlinekeralanews.com

വെറും 19 വയസ്, ഡിഗ്രിയില്ല; കണ്ടന്റ് ക്രിയേറ്ററെ ജോലിക്കെടുത്ത് ബിഎംഡബ്ള്യു


ബിരുദമില്ലാതെ 19കാരി പ്രീമിയം കാറുകളുടെയും മോട്ടോർസൈക്കിളുകളുടെയും ലോകത്തിലെ മുൻനിര നിർമ്മാതാവായ ബിഎംഡബ്ള്യൂവിൽ ജോലി നേടിയതിന്റെ ലിങ്ക്‌ഡ്‌ഇൻ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. കണ്ടന്റ് ക്രിയേറ്ററായ ഗൗരി എം ആണ് ബിഎംഡബ്ള്യൂവിൽ മാർക്കറ്റിംഗ് സെക്ഷനിൽ സ്ഥിരജോലി സ്വന്തമാക്കിയത്. വ്യക്തിഗത ബ്രാൻഡിംഗും സമൂഹമാദ്ധ്യമങ്ങളിലെ സാന്നിദ്ധ്യവുമാണ് ഗൗരിയെ ഇതിന് സഹായിച്ചത്. ബിഎംഡബ്ള്യൂവിൽ നിന്ന് ഓഫർ ലെറ്റർ ലഭിച്ചത് സംബന്ധിച്ച് ലിങ്ക്‌ഡ്‌ഇനിൽ ഗൗരി കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ‘ലോകമെമ്പാടുമുള്ള ഏറ്റവും വലിയ കാർ ഗ്രൂപ്പുകളിൽ ഒന്നിൽ നിന്ന് എനിക്ക് ഒരു ജോലി ഓഫർ ലഭിച്ചു. സഹകരിക്കാൻ വേണ്ടിയല്ല, ഗൗരവമേറിയ ഒരു മാർക്കറ്റിംഗ് റോളിലേക്ക്. എന്റെ കഴിവുകൾക്കനുസൃതമായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്ന 19 വയസുള്ള കുട്ടിയാണ് ഞാൻ. എങ്ങനെയോ അവർ എന്നെ കണ്ടെത്തി. പിന്നെ ഒരു സ്പോർട്സ് ബ്രാൻഡ് സ്ഥാപകൻ എത്തി. പിന്നെ ഞാൻ അപേക്ഷിക്കാത്ത മൂന്ന് ജോലി ഓഫറുകൾ ഒരേ ആഴ്ചയിൽ തന്നെ വന്നു. അപേക്ഷിച്ചില്ല. ഞാൻ ആരെയും സമീപിച്ചില്ല. ഒരു ഇമെയിൽ പോലും അയച്ചില്ല’- എന്നാണ് കുറിപ്പിൽ പറയുന്നത്.


Source link

Exit mobile version