Site icon onlinekeralanews.com

മലയാളികൾക്ക് വിഷു സമ്മാനം; ആറ് സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ


ചെന്നൈ: വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈയിൽ നിന്ന് ഇന്ന് മംഗളൂരുവിലേയ്ക്ക് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഇന്നുരാത്രി 11.55ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് നാളെ വൈകിട്ട് നാലുമണിക്ക് മംഗളൂരു ജംഗ്‌ഷനിൽ എത്തുന്ന രീതിയിലാണ് 06127 നമ്പർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്. ഏപ്രിൽ ഒൻപത് വ്യാഴാഴ്‌ച മംഗളൂരു ജംഗ്ഷൻ – ചെന്നൈ എഗ്മോർ 06128 നമ്പർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. നാളെ രാത്രി എട്ടുമണിക്ക് മംഗളൂരു ജംഗ്‌ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12.30ന് ചെന്നൈ എഗ്മോറിലെത്തും. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ഇന്നുച്ചയോടെ റിസർവേഷൻ ആരംഭിക്കും.


Source link

Exit mobile version