Site icon onlinekeralanews.com

‘ശോഭാ സുരേന്ദ്രൻ…പണം ഉണ്ടെങ്കിൽ ആളുകൾക്ക് കൊടുത്തോളൂ, അതുകൊണ്ട് വോട്ട് വാങ്ങാം എന്ന് വിചാരിക്കേണ്ട’


പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർക്ക് ബിജെപി പണം നൽകിയെന്ന സംഭവത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് മതേതര മണ്ണാണെന്നും പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാധിപത്യ ബോധവും മൂല്യവുമെവ്വ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. കയ്യിൽ കുറെ പണം ഉണ്ടെങ്കിൽ അത് ആളുകൾക്ക് കൊടുത്തോളൂ. പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ സഹപ്രവർത്തകർ പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടിനായി പണം ഒഴുക്കുന്നു എന്ന് കേട്ടിരുന്നു. ഇന്ന് നിങ്ങളുടെ ഒപ്പം വാഹനത്തിൽ വന്ന നിങ്ങളുടെ വിശ്വസ്ത പോലും നിങ്ങൾ പോകുന്ന വീടുകളിൽ പണം കൊടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ്. ദൃശ്യങ്ങൾ പകർത്തിയ താങ്കളുടെ മകന്റെ പ്രായമുള്ള കുട്ടിയോട് താങ്കൾ പറഞ്ഞത് ‘മുഖം അടിച്ച് പൊളിക്കും’ എന്ന് ആണ് ശ്രീമതി ശോഭ താങ്കൾ പറഞ്ഞത്’- രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.


Source link

Exit mobile version