Site icon onlinekeralanews.com

അടുത്താഴ്ച ജന്മദിനവും വിവാഹ വാർഷികവും, വേദനയായി സുഭാഷിണി


നടി സുഭാഷിണി ബാലസുബ്രഹ്മണ്യം ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് തമിഴ് പ്രേക്ഷകർ. ജനപ്രിയ പരമ്പരയായ ‘കയലി”ലെ അഭിനയത്തിലൂടെ വൻ ശ്രദ്ധ നേടിയ സുഭാഷിണി സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായിരുന്നു. നാലു ലക്ഷത്തിൽപ്പരം ഫോളോവേഴ്സുണ്ട്. ഏപ്രിൽ 12ന് 37-ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് വേർപാട്. ഏപ്രിൽ 21ന് രണ്ടാം വിവാഹ വാർഷികവും.ഞായറാഴ്ച രാത്രി ഭർത്താവിനെ വീഡിയോ കോൾ ചെയ്യുന്നതിനിടെ കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായെന്നും ഇതേത്തുടർന്ന് സുഭാഷിണി തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.ശ്രീലങ്കൻ സ്വദേശിനിയാണ് സുഭാഷിണി. തമിഴ് സിനിമ – സീരിയൽ രംഗത്ത് സ്ഥാനം പിടിക്കണമെന്ന ആഗ്രഹവുമായായാണ് ചെന്നൈയിൽ എത്തിയത്.’കയൽ” സീരിയലിലെ വേഷം തമിഴ് കുടുംബങ്ങളിൽ പ്രിയങ്കരിയാക്കി മാറ്റി. ശ്രീലങ്കയിൽ ചിത്രീകരിച്ച ‘ഇനി അവൻ” സിനിമയിൽ പ്രധാന വേഷം ചെയ്തിരുന്നു. 2023-ൽ റിലീസ് ചെയ്ത എല്ലാം മുകളിൽ ഇരിക്കിരവൻ പാത്തുപ്പാൻ എന്ന ചിത്രത്തിൽ ആരി അർജുനൊപ്പം വേഷമിട്ടു.


Source link
Exit mobile version