ഇന്ത്യൻ സായുധ സേനയുടെ ചരിത്രത്തിൽ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി അടയാളപ്പെടുത്തിയ പേരാണ് ലെഫ്റ്റനന്റ് കിരൺ ഷെഖാവത്തിന്റേത്. കർത്തവ്യനിർവ്വഹണത്തിനിടെ വീരമൃത്യു വരിച്ച ഇന്ത്യൻ നാവികസേനയിലെ ആദ്യത്തെ വനിതാ ഓഫീസർ. 1988 മേയ് ഒന്നിന് മുംബയിലാണ് ഷെഖാവത്ത് ജനിച്ചത്. ഇന്ത്യൻ നാവികസേന ഷെഖാവത്തിന് അപരിചിതമായ ലോകമായിരുന്നില്ല. അവരുടെ പിതാവ് സേനയിൽ സേവനമനുഷ്ഠിച്ചിരുന്നു. വിശാഖപട്ടണത്താണ് ഷെഖാവത്ത് തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. യുദ്ധക്കപ്പലുകൾ, യൂണിഫോമുകൾ, സേവനകഥകൾ എന്നിവയാൽ ചുറ്റപ്പെട്ട നാവിക ആവാസവ്യവസ്ഥയിൽ വളർന്ന ഷെഖാവത്തിന്റെ ഉള്ളിലും ഒരു നാവികസേനയെന്ന മോഹം ഉടലെടുത്തിരുന്നു.
Source link
ഇന്ത്യൻ നാവിക സേനയിൽ വീരമൃത്യു വരിച്ച ആദ്യ വനിതാ ഓഫീസർ; ഉരുക്ക് വനിതയെന്ന് സഹപ്രവർത്തകർ വിശേഷിപ്പിച്ച 26കാരി

