Site icon onlinekeralanews.com

സിപിഐ  ഓഫീസിൽ  കർഷകൻ  തൂങ്ങിമരിച്ച നിലയിൽ; നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം


കോട്ടയം: സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു. കോട്ടയം വൈക്കം തലയാഴത്താണ് സംഭവം. കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. സിപിഐയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് ചെല്ലപ്പൻ ജീവനൊടുക്കിയതെന്നാണ് നിഗമനം. ഇന്നുരാവിലെയാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടത്. കൃഷിക്കുവേണ്ടി ചെല്ലപ്പൻ വായ്പകൾക്കായി സിപിഐ നേതാക്കൾ അംഗങ്ങളായ ബാങ്കിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ വായ്‌പകൾ ലഭിക്കാത്തതിനാൽ കൃഷി നശിച്ചുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതിൽ മനംനൊന്താണ് ചെല്ലപ്പൻ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.


Source link

Exit mobile version