Site icon onlinekeralanews.com

‘യുഡിഎഫ് നൂറിലധികം  സീറ്റുകൾ  നേടും’; സിപിഎമ്മുകാർ  ശവംതീനികളാണെന്ന് വി ഡി സതീശൻ


കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യു‌ഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2001ൽ പോലും കാണാത്തത്ര യുഡിഎഫ് തരംഗമാണ് നിലവിലുള്ളതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ‘എന്റെ മണ്ഡലത്തിലെ ഫലത്തെക്കുറിച്ച് മുഖ്യമന്ത്രി വേവലാതിപ്പെടേണ്ടതില്ല. 25 കൊല്ലമായി എന്നെ വിജയിപ്പിക്കുന്ന മണ്ഡലമാണിത്. ഓരോ തവണയും ഭൂരിപക്ഷം ഉയർത്തുന്ന അപൂർവ റെക്കാഡ് മണ്ഡലത്തിലുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ തവണ നുണപറഞ്ഞത് മുഖ്യമന്ത്രിയാണ്.


Source link

Exit mobile version