LATEST NEWS

വിവാഹം നടത്തിയതിന്റെ ബ്രോക്കർഫീസ് നൽകിയില്ല, യുവാവിനെ വെട്ടിപ്പരുക്കേൽപിച്ചു; അറസ്റ്റ്


വെള്ളരിക്കുണ്ട് ∙ പറമ്പ വരിക്കത്തൊടിയിൽ വി.വി.ഏബ്രഹാമിനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ മാലോത്തെ അച്ചാർ ബേബി എന്ന ജോർജിനെ( 55) ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ നാലിനാണ് സംഭവം. ഏബ്രഹാമിന്റെ വിവാഹം നടത്തിക്കൊടുത്ത ജോർജിന് ബ്രോക്കർഫീസ് നൽകിയില്ലെന്നാരോപിച്ച് ഇരുവരും വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ജോർജ് വടിവാൾ കൊണ്ട് വെട്ടുകയാണത്രെ ഉണ്ടായത്. തടയുന്നതിനിടയിൽ ഇടതു കൈപ്പത്തിയിലെ രണ്ട് വിരലുകൾ അറ്റുപോയെന്നാണ് കേസ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


Source link

Back to top button