Site icon onlinekeralanews.com

ഇടിച്ചാൽ തവിടുപൊടിയാകില്ല, വില 11 ലക്ഷം രൂപ മുതൽ: ഈ എസ്‌യുവി ഇനി താരമാകും


കൊച്ചി: ഇടിച്ചാലുണ്ടാകുന്ന ആഘാതം പരിശോധിക്കുന്ന ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ്സ്റ്റാർ റേറ്റിംഗ് കിയോ സെൽറ്റോസ് സ്വന്തമാക്കി. ഇതുവരെ പരീക്ഷിച്ച ഐസ് എൻജിൻ വാഹനങ്ങളിൽ ഏറ്റവും ഉയർന്ന 76.70 എന്ന ആകെ സ്‌കോറും മുതിർന്നവരുടെ സുരക്ഷയിൽ 32ൽ 31.70 എന്ന ഏറ്റവും ഉയർന്ന പോയിന്റും കിയ സെൽറ്റോസ് നേടി. കുട്ടികളുടെ സുരക്ഷയിൽ 49ൽ 45 പോയിന്റും നേടി. ഫൈവ് സ്റ്റാർ ഭാരത് എൻക്യാപ് റേറ്റിംഗ് നേടുന്ന രണ്ടാമത്തെ കിയ മോഡലായി ഓൾന്യൂ സെൽറ്റോസ് മാറി. ഫോർവേഡ് കൊളിഷൻ അവോയിഡൻസ് അസിസ്റ്റ്, സ്റ്റോപ്പ് ഗോ സഹിതമുള്ള സ്മാർട്ട് ക്രൂസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്ന 21 സുരക്ഷാ ഫീച്ചറുകളുള്ള എഡാസ് ലെവൽ 2 സംവിധാനവും ലഭ്യമാണ്. ബ്ലൈൻഡ് വ്യൂ മോണിറ്റർ, 360ത്ഥ സർറൗണ്ട് ക്യാമറ, സൈഡ് പാർക്കിംഗ് സെൻസറുകൾ എന്നിവ ഡ്രൈവർ അവബോധവും വാഹന സ്ഥിരതയും യാത്രക്കാരുടെ സുരക്ഷയും കൂടുതൽ മെച്ചപ്പെടുത്തുന്നു.


Source link

Exit mobile version