CINEMA
വിൻസി ആ നടന്റെ പേര് പറയാത്തതെന്തെന്ന് വിമർശനം; മറുപടിയുമായി ഭാഗ്യലക്ഷ്മി

സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്നും അത് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും തുറന്നു പറഞ്ഞ നടി വിൻ സി. അലോഷ്യസിന് പിന്തുണയുമായി ഭാഗ്യലക്ഷ്മി. വിൻ സി.യുടെ നിലപാട് ധീരമാണെന്നും വളർന്നു വരുന്ന കലാകാരിക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കുക അത്ര എളുപ്പമല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.‘‘നിലപാട്. അത് എല്ലാവര്‍ക്കും ഉണ്ടാവില്ല. ഉള്ളവര്‍ക്ക് ഈ സമൂഹത്തില്‍ ജീവിക്കാനും ആവില്ല. പ്രത്യേകിച്ച് സിനിമയില്‍. പക്ഷേ സമാധാനം ഉണ്ടാവും. സ്വയം അഭിമാനം തോന്നും. വിൻ സി.യുടെ നിലപാട് ധീരമാണ്. അത്ര എളുപ്പമല്ല വളര്‍ന്ന് വരുന്ന ഒരു കലാകാരിക്ക് അങ്ങനെ ഉറക്കെ വിളിച്ച് പറയാന്‍.വിൻ സി.യുടെ വാക്കുകള്‍, ‘‘സിനിമ എനിക്ക് ഇഷ്ടമാണ് പക്ഷേ സിനിമ ഇല്ലെങ്കില്‍ ഞാന്‍ ജീവിക്കില്ല എന്നൊന്നും ഇല്ല.’’ .. ആത്മവിശ്വാസമാണ് ആ വാക്കിൽ ഞാൻ കണ്ടത്…
Source link