KERALAM

എരുമേലിക്ക് സമീപം ശബരിമല  തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം; ഒരു മരണം, മൂന്നുപേരുടെ നില ഗുരുതരം

കോട്ടയം: എരുമേലിക്ക് സമീപം പമ്പാവാലി കണമലയിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കണമല ഇറക്കത്തിൽ അട്ടിമല വളവിൽ വച്ചാണ് ശബരിമല തീർഥാടകർ സഞ്ചാരിച്ച ബസ് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിൽ ആകെ 35 പേർ ഉണ്ടായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ശബരിമലയിലേക്ക് പോകുകയായിരുന്നു സംഘം. വളവ് തിരിഞ്ഞ് വരുമ്പോൾ ബസിന്റെ നിയന്ത്രണം നഷ്ടമാക്കുകയായിരുന്നുവെന്നാണ് വിവരം. വാഹനം മറിഞ്ഞെങ്കിലും സമീപത്തെ മരത്തിൽ തടഞ്ഞുനിന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടം നടന്ന അട്ടിവളവ് സ്ഥിരം അപകടമേഖലയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.


Source link

Related Articles

Back to top button