വിൻസിക്ക് എന്തുകൊണ്ട് സിനിമ കിട്ടുന്നില്ല, കുഴപ്പമുണ്ട്: വെളിപ്പെടുത്തലുമായി ശ്രുതി രജനികാന്ത്

നടി വിൻ സി. അലോഷ്യസിന് പിന്തുണയുമായി ശ്രുതി രജനീകാന്ത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി ജോലി ചെയ്യില്ലെന്ന് വിൻ സി പ്രഖ്യാപിച്ചതിനു ശേഷം സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് നടി നേരിട്ടത്. വിൻ സിക്ക് അവസരങ്ങൾ ഇല്ലാത്തതുകൊണ്ടുള്ള ശ്രദ്ധ ക്ഷണിക്കൽ മാത്രമാണ് എന്നുള്ള കമന്റുകളാണ് പലരും ചെയ്തത്. ഇതിനെ വിമർശിച്ചുകൊണ്ട് എത്തുകയാണ് നടി ശ്രുതി. താൻ ഏറെ ആരാധിക്കുന്ന വളരെ കഴിവുള്ള നടി ആണ് വിൻ സിയെന്നും സിനിമയിൽ അവർക്ക് അവസരങ്ങൾ ഇല്ലെങ്കിൽ അതിന്റെ കാരണം പ്രേക്ഷകർക്ക് തന്നെ ചിന്തിച്ചാൽ മനസിലാകുമെന്നും ശ്രുതി പറയുന്നു. വിൻ സി. തുറന്നു പറഞ്ഞതുപോലെയുള്ള അവസ്ഥ താനും നേരിട്ടിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഓരോ വ്യക്തികളുടെ സ്വാതന്ത്ര്യമാണെങ്കിലും അത് ഉപയോഗിച്ച് പൊതു സ്ഥലങ്ങളിൽ വരുന്നത് മറ്റുള്ളവർക്ക് ശല്യമാണെന്ന് ശ്രുതി പറയുന്നു. സിനിമയിൽ വലിയ സ്ഥാനത്തിരിക്കുന്ന ഒരു താരം തന്നോട് ബഹുമാനം ഇല്ലാതെ പെരുമാറിയപ്പോൾ താൻ സെറ്റിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. “എന്റെ ഒരു കാഴ്ചപ്പാട് പറയാൻ പറ്റുന്ന ഒരു വിഷയമാണ് ഇത്. വിൻസി അലോഷ്യസ് പറഞ്ഞ കാര്യമാണ് പറയാൻ പോകുന്നത്. വിൻസി അലോഷ്യസ് ഒരു പ്രശസ്തയായ നടിയാണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടിയാണ്. വിൻസി ഒരു നടി ആകുന്നതിനു മുന്നേ തന്നെ എനിക്ക് ഇഷ്ടമാണ്. ‘നായികാനായകനി’ലൂടെയാണ് വിൻസി വരുന്നത്. വിൻസിയെ അന്നേ എനിക്ക് ഭയങ്കര കഴിവുള്ള ആളാണെന്നു തോന്നിയിട്ടുണ്ട്. വിൻസിയുടെ കോഴിക്കറി വയ്ക്കുന്ന വിഡിയോ കാണാത്തവരായി ആരും ഉണ്ടെന്ന് തോന്നുന്നില്ല. അത് കഴിഞ്ഞിട്ടുള്ള നേട്ടങ്ങൾ ആണെങ്കിൽ കൂടി വിൻസി ഒരു കഴിവുറ്റ കലാകാരി ആണെന്ന് നമുക്ക് പറയാൻ പാട്ടും. വിൻസി ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടിവന്നു എന്ന് പറയുന്നത് തന്നെ ഷോക്കിങ് ആയി തോന്നി. അവർ പറഞ്ഞ കാര്യത്തിന് ആളുകളിൽ നിന്നും വന്നകമന്റുകൾ കണ്ട് ആണ് ഞാൻ ഞെട്ടിയത്. ചില ആളുകൾ ജീവിതത്തിലെ നിരാശ ഇങ്ങനെ പറഞ്ഞു തീർക്കുന്നതാകാം അല്ലെങ്കിൽ ചിലർ ചുമ്മാ നെഗറ്റീവ് പറഞ്ഞാൽ കമന്റ്സിന് ലൈക്ക് കിട്ടും എന്നുകരുതി ആയിരിക്കും. അതെല്ലാം ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. സിനിമയോ അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയോ ആകട്ടെ നമ്മൾ കാണുന്ന ആളുകളല്ല ജീവിതത്തിലേക്ക് വരുമ്പോൾ. ഞാൻ എല്ലാ സിനിമയും മുടങ്ങാതെ പോയി തിയറ്ററിൽ കാണുന്ന ഒരാളായിരുന്നു. അതുപോലെതന്നെ സിനിമ എന്ന് പറയുമ്പോൾ കണ്ണിൽ ഒരു അദ്ഭുതവും ഒക്കെ ഉള്ള ഒരാളായിരുന്നു. പക്ഷെ ഇപ്പോ ഞാൻ സിനിമ കാണുന്നത് ചുരുങ്ങി. ചിലരുടെ പടം വന്നാൽ ഞാൻ കാണാതായി. അതിനൊക്കെ ഓരോ കാരണങ്ങൾ ഉണ്ട്. ചിലത് ദൂരെനിന്ന് കാണുമ്പോൾ ഭയങ്കര ഭംഗിയായിരിക്കും. അടുത്തു വരുമ്പോഴേ
Source link