LATEST NEWS

ഗൃഹനാഥയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; അയൽവാസിയായ യുവാവ് ഒളിവിൽ


ആലപ്പുഴ∙ ചേർത്തല പൂച്ചാക്കലിൽ ഗൃഹനാഥയെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. പുളിന്താഴ നികർത്ത് ശരവണന്റെ ഭാര്യ വനജ (50) ആണു മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അയൽവാസി വിജീഷാണു (42) വീട്ടിൽ കയറി വനജയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചത്. ഇയാൾ ഒളിവിലാണ്.സമീപവാസികൾ ചേർന്ന് വനജയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്ന യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.


Source link

Related Articles

Back to top button