സൽമാൻ ഖാന് ഭീഷണിസന്ദേശം: ആളെ കണ്ടെത്തി; മാനസികരോഗിയെന്നു പോലീസ്

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനു ഭീഷണിസന്ദേശം അയച്ചയാളെ പോലീസ് കണ്ടെത്തി. ഗുജറാത്ത് വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യയാണ് ഭീഷണി സന്ദേശം അയച്ചത്. ഇയാൾ മാനസിക പ്രശ്നമുള്ളയാളാണെന്നും അതുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും പോലീസ് വ്യക്തമാക്കി. ആവശ്യപ്പെടുന്പോൾ അന്വേഷണത്തിനായി മുംബൈ പോലീസിനു മുന്നിൽ ഹാജരാകണമെന്ന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
മുംബൈ വൊർളിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണു ഭീഷണി സന്ദേശമെത്തിയത്. വീട്ടില്‍ കടന്നുകയറി താരത്തെ വധിക്കുമെന്നും കാര്‍ ബോംബുവച്ച് തകര്‍ക്കുമെന്നുമാണ് ഭീഷണിസന്ദേശത്തിലുണ്ടായിരുന്നത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ലോറൻസ് ബിഷ്ണോയി സംഘത്തിൽനിന്ന് സൽമാൻ ഖാന് മുമ്പ് ഭീഷണിനേരിടേണ്ടി വന്നിരുന്നു.
Source link