INDIALATEST NEWS

എയർഹോസ്റ്റസിനെ ഐസിയുവിൽ വച്ച് ബലാത്സംഗം ചെയ്തു; പീഡനം നടന്നത് യുവതി വെന്റിലേറ്ററിൽ കഴിയുന്നതിനിടെ, അന്വേഷണം


ഗുരുഗ്രാം∙ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്നതിനിടെ  ലൈംഗികമായി പീഡീപ്പിക്കപ്പെട്ടതായി എയർഹോസ്റ്റസായ യുവതി. ഗുരുഗ്രാമിൽ ഏപ്രിൽ 6നായിരുന്നു സംഭവം. ഏപ്രിൽ 13ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയതിനു ശേഷമാണ് പീഡിപ്പിക്കപ്പെട്ട വിവരം യുവതി ഭർത്താവിനോടു പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി. 46 വയസുകാരിയായ സ്ത്രീയുടെ പരാതിയിൽ സദർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിയാന പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്.എയർലൈൻസ് കമ്പനിക്കുവേണ്ടി പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമിൽ എത്തിയത്. ഹോട്ടലിൽ താമസിക്കവേ ആരോഗ്യം വഷളായതോടെ ചികിത്സയ്ക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ 46കാരിയെ പ്രവേശിപ്പിച്ചു. ഏപ്രിൽ 5ന് ഭർത്താവ് എത്തിയ ശേഷം അവരെ ഗുരുഗ്രാമിലെ തന്നെ മറ്റൊരു ആശുപത്രിയിൽ ചികിത്സയ്ക്കായി മാറ്റി. ഇവിടെ വച്ചായിരുന്നു യുവതി പീഡനത്തിന് ഇരയായതെന്നാണ് പരാതി.പീഡനസമയത്ത് എയർഹോസ്റ്റസായ യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. തനിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും വളരെ ഭയന്നിരുന്നതായും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനായി ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി സമയം അന്വേഷിക്കുന്നതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു. പ്രതിയെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.


Source link

Related Articles

Back to top button