LATEST NEWS

എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇ.ഡിക്ക് കൈമാറാൻ കോടതി ഉത്തരവ്; അന്വേഷണം വീണയിലേക്ക്


കൊച്ചി∙ സിഎംആര്‍എല്‍– എക്‌സാലോജിക് ഇടപാടില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇ.ഡിക്ക് കൈമാറാന്‍ ഉത്തരവ്. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ്  ഉത്തരവ് പുറപ്പെടുവിച്ചത്. എസ്എഫ്ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷം വീണാ വിജയന് സമന്‍സ് അയക്കാനാണ് ഇ.ഡിയുടെ നീക്കം. എസ്എഫ്ഐഒ സമര്‍പിച്ച കുറ്റപത്രം കഴിഞ്ഞ ദിവസം എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകള്‍ കുറ്റാരോപിതര്‍ക്കെതിരെ നിലനില്‍ക്കുമെന്നും കുറ്റപത്രം അംഗീകരിച്ചുകൊണ്ട് കോടതി കണ്ടെത്തി. ഇതേതുടർന്നാണ് കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇ.ഡിക്ക് കൈമാറാൻ തീരുമാനമായത്. എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ തന്നെ പക‍ർപ്പ് ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നല്‍കിയിരുന്നു. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന മൊഴികളിലെ തെളിവുകളടക്കം പരിശോധിച്ചായിരിക്കും ഇ.ഡിയുടെ തുടർനടപടി. സിഎംആര്‍എല്‍ എംഡി, ജീവനക്കാര്‍ അടക്കമുള്ളവരെ ആദ്യഘട്ടത്തില്‍ ഇ.ഡി ചോദ്യം ചെയ്തിരുന്നു. രണ്ടാംഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെയും ഇ.ഡി ചോദ്യംചെയ്യും. സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്, സിഎംആർഎലിൽനിന്ന് 2.70 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ.


Source link

Related Articles

Back to top button