KERALAM

അയ്യപ്പ ചിത്രമുള്ള സ്വർണ ലോക്കറ്റ് വിതരണം തുടങ്ങി

ശബരിമല: അയ്യപ്പന്റെ ചിത്രം മുദ്രണംചെയ്ത സ്വർണ ലോക്കറ്റ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഷുപ്പുലരിയിൽ പുറത്തിറക്കി. സന്നിധാനത്ത് നടന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ വിതരണോദ്ഘാടനം നിർവഹിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നം ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങി. തുടർന്ന് തന്ത്രി കണ്ഠരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം അഡ്വ. എ.അജികുമാർ എന്നിവർ ഓൺലൈനിൽ ആദ്യം ബുക്ക് ചെയ്തവരിൽ നിന്ന് തിരഞ്ഞെടുത്തവർക്ക് ലോക്കറ്റുകൾ നൽകി.

രണ്ട് ഗ്രാം, നാല് ഗ്രാം, എട്ട് ഗ്രാം തൂക്കത്തിലാണ് ലോക്കറ്റുകൾ. യഥാക്രമം 19300, 38,600, 77,200 എന്നിങ്ങനെയാണ് വില . WWW.sabarimalaonline.orgൽ ബുക്ക് ചെയ്ത് ലോക്കറ്റുകൾ ശബരിമല സന്നിധാനം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നിന്ന് കൈപ്പറ്റാം.


Source link

Related Articles

Back to top button