WORLD
നൈജീരിയയിൽ ഭീകരാക്രമണം: 113 പേർ കൊല്ലപ്പെട്ടു

അബുജ: നൈജീരിയയിൽ മുസ്ലിം ഭീകരരുടെ ക്രൈസ്തവ നരഹത്യ തുടരുന്നു. തിങ്കളാഴ്ച പ്ലാറ്റോ സംസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ 60 ക്രൈസ്തവരടക്കം 113 പേർ കൊല്ലപ്പെട്ടു. പുലർച്ചെ ഒന്നിന് ബസ കൗണ്ടിയിലെ ക്വാൾ ജില്ലയിൽപ്പെട്ട സിക്കെ, കിമാക്പ ഗ്രാമങ്ങളിലെത്തിയ ആയുധധാരികളായ നൂറോളം ഭീകരർ വീടുകൾക്ക് തീവയ്ക്കുകയും കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ച് വീഴ്ത്തുകയുമായിരുന്നു.
Source link