ട്രീസ-ഗായത്രി ആദ്യ പത്തില്‍

ഹൈദരാബാദ്: ബിഡബ്ല്യുഎഫ് ലോക റാങ്കിംഗില്‍ ആദ്യ പത്തിനുള്ളില്‍ ഇന്ത്യയുടെ വനിതാ ഡബിള്‍സ് സഖ്യമായ ട്രീസ ജോളിയും ഗായത്രി ഗോപീചന്തും. മലയാളിയായ ട്രീസയും ഗോപീചന്ദിന്റെ മകള്‍ ഗായത്രിയും ഒരു സ്ഥാനം നഷ്ടപ്പെട്ട് 10-ാം റാങ്കിലാണ്. വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ഒരു സ്ഥാനം പിന്നോട്ടിറങ്ങി പതിനെട്ടില്‍ എത്തി. പുരുഷ സിംഗിള്‍സിൽ ലക്ഷ്യ സെന്‍ രണ്ടു സ്ഥാനം നഷ്ടപ്പെട്ട് 18ലും മലയാളി താരം എച്ച്.എസ്. പ്രണോയ് ഒരു റാങ്ക് പിന്നോട്ടിറങ്ങി 30ലും ആണ്. മറ്റൊരു മലയാളി താരമായ കിരണ്‍ ജോര്‍ജ് ഒരു സ്ഥാനം മുന്നേറി 35ല്‍ എത്തി.
Source link