KERALAMLATEST NEWS
സംസ്‌കാര സാഹിതി മെമ്പർഷിപ്പ് വിതരണം

തിരുവനന്തപുരം: കെ.പി.സി.സി സംസ്‌കാര സാഹിതിയുടെ സംസ്ഥാനതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഇന്ന് രാവിലെ 10ന് പ്രസ്സ് ക്ലബിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കും. സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ സി.ആർ മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ചെറിയാൻ ഫിലിപ്പ്, പന്തളം സുധാകരൻ ഉൾപ്പെടെ പങ്കെടുക്കും.
Source link