അനാവശ്യ പരാമർശം അരുത്: ജഡ്ജിമാരോട് സുപ്രീംകോടതി

ന്യൂഡൽഹി: പീഡനക്കേസ് ഇരയ്ക്കെതിരേ അലഹബാദ് ഹൈക്കോടതി നടത്തിയ തരത്തിലുള്ള പരാമർശം ഇനി ഒരിക്കലുമുണ്ടാകരുതെന്ന കർശനനിർദേശവുമായി സുപ്രീംകോടതി. ബലാത്സംഗക്കേസിൽ പ്രതിക്കു ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഇരയായ സ്ത്രീ “സ്വയം കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തി’യതാണെന്ന തരത്തിൽ വിവാദ പരാമർശം നടത്തിയതിനാണു ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, എ.ജി. മസിഹ് എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷ പരാമർശം നടത്തിയത്. സ്ത്രീയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമോ ബലാത്സംഗ ശ്രമമോ ആയി കാണാൻ കഴിയില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ മറ്റൊരു വിവാദ പരാമർശത്തിനെതിരേ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഇരയ്ക്കെതിരേ പരാമർശം നടത്തിയതിന് ജഡ്ജിമാർക്കു മുന്നറിയിപ്പ് നൽകിയത്.
ഡൽഹിയിലെ ബാറിൽ കണ്ടുമുട്ടിയ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 2024 ഡിസംബറിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കഴിഞ്ഞ മാസം 11 ന് അലഹബാദ് ഹൈക്കോടതി ഹൈക്കോടതി ജഡ്ജി സഞ്ജയ് കുമാർ സിംഗ് ആയിരുന്നു വിവാദ പരാമർശം നടത്തിയത്.
Source link