നാണംകെട്ട് യുണൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നൂറ്റാണ്ടിനുശേഷമുള്ള നാണക്കേടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 2024-25 സീസണ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിനോട് 4-1നു പരാജയപ്പെട്ടതോടെയാണിത്. സീസണില്‍ യുണൈറ്റഡിന്റെ 14-ാം തോല്‍വി. 1989-90 സീസണിനുശേഷം ഇംഗ്ലീഷ് ഒന്നാം ഡിവിഷന്റെ ഒരു എഡിഷനില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 14 തോല്‍വി വഴങ്ങുന്നത് ഇതാദ്യമാണ്. സാന്ദ്രോ ടോനാലി (24’), ഹാര്‍വി ബാണ്‍സ് (49’, 64’), ബ്രൂണോ ഗ്വിമാരേസ് (77’) എന്നിവര്‍ ന്യൂകാസിലിനായി ലക്ഷ്യംകണ്ടു. അലജാന്‍ഡ്രോ ഗാര്‍ണാച്ചോയുടെ (37’) വകയായിരുന്നു യുണൈറ്റഡിന്റെ ഏകഗോള്‍.
ലീഗില്‍ 76 പോയിന്റുമായി ലിവര്‍പൂള്‍ കിരീടത്തിലേക്ക് അടുക്കുന്നു. ആഴ്സണല്‍ (63), നോട്ടിംഗ്ഹാം ഫോറസ്റ്റ് (57), ന്യൂകാസില്‍ യുണൈറ്റഡ് (56), മാഞ്ചസ്റ്റര്‍ സിറ്റി (55) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Source link