INDIALATEST NEWS

‘പുഷ്പകിന്റെ’ തിരിച്ചിറങ്ങൽ പരീക്ഷണത്തിന് സംവിധാനം


തിരുവനന്തപുരം ∙ ഇന്ത്യയുടെ പുഷ്പക് റോക്കറ്റിന്റെ ലാൻഡിങ് ഗിയർ പരീക്ഷണത്തിനുള്ള സംവിധാനം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ കമ്മിഷൻ ചെയ്തു. വിക്ഷേപണത്തിനു ശേഷം ബഹിരാകാശത്തു പോയി തിരികെ ഭൂമിയിലെ റൺവേയിൽ പറന്നിറങ്ങാൻ കഴിവുള്ള പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമാണ് (ആർഎൽവി) പുഷ്പക്. റൺവേയിലേക്കു പറന്നിറങ്ങുമ്പോൾ വിമാനങ്ങളുടെ മാതൃകയിൽ പുഷ്പകിനെ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ കഴിയുന്ന ടയറുകളോടു കൂടിയ ഭാഗമാണ് ലാൻഡിങ് ഗിയർ.വിഎസ്എസ്‌സിയിലെ ടെസ്റ്റ് ഫെസിലിറ്റിയിൽ വ്യത്യസ്ത തരത്തിലുള്ള ലാൻഡിങ് ഗിയറുകൾ പരീക്ഷിക്കാനാകും. വ്യത്യസ്ത സാഹചര്യങ്ങളിൽ ലാൻഡിങ് ഗിയറിൽ അനുഭവപ്പെടുന്ന മാറ്റങ്ങൾ കൃത്യമായി അറിയാൻ പലതരം സെൻസറുകളുമുണ്ട്. ഐഎസ്ആർഒ ചെയർമാൻ ഡോ.വി.നാരായണൻ ലാൻഡിങ് ഗിയർ ഡ്രോപ് ടെസ്റ്റ് ഫെസിലിറ്റി കമ്മിഷൻ ചെയ്തു. വിഎസ്എസ്‌സി ഡയറക്ടർ ഡോ.എസ്.ഉണ്ണിക്കൃഷ്ണൻ നായർ ഉൾപ്പെടെ വിവിധ സെന്റർ ഡയറക്ടർമാർ പങ്കെടുത്തു.


Source link

Related Articles

Back to top button