ലാ ലിഗ: മാഡ്രിഡ് ടീമുകള്‍ക്കു ജയം

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ 2024-25 സീസണിലെ 31-ാം റൗണ്ട് പോരാട്ടങ്ങളില്‍ മാഡ്രിഡ് ടീമുകളായ റയലിനും അത്ലറ്റിക്കോയ്ക്കും ജയം. റയല്‍ മാഡ്രിഡ് എവേ പോരാട്ടത്തില്‍ 1-0നു ആല്‍വേസിനെ കീഴടക്കി. 38-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെ ചുവപ്പ് കാര്‍ഡ് കണ്ടതോടെ റയലിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങിയിരുന്നു.
അത്ലറ്റിക്കോ മാഡ്രിഡ് 4-2നു റയല്‍ വയ്യഡോലിഡിനെ കീഴടക്കി. അത്ലറ്റിക്കോയ്ക്കുവേണ്ടി ജൂലിയന്‍ ആല്‍വരെസ് (25’, 71’) രണ്ടു പെനാല്‍റ്റി ഗോള്‍ സ്വന്തമാക്കി. 70 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാമത്. റയല്‍ (66), അത്ലറ്റിക്കോ(63) ടീമുകള്‍ പിന്നാലെയുണ്ട്.
Source link