പൊലീസ് മേധാവി: ആറംഗ പട്ടിക കൈമാറി

തിരുവനന്തപുരം: കേരളത്തിലെ അടുത്ത പൊലീസ് മേധാവിയാവാൻ പരിഗണിക്കേണ്ട ആറ് ഉദ്യോഗസ്ഥരുടെ പട്ടിക ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് കൈമാറി. മുപ്പത് വർഷം സർവീസുള്ള ഐ.പി.എസുകാരാണ് പട്ടികയിലുള്ളത്. മുഖ്യമന്ത്രി അംഗീകരിച്ച് പട്ടിക അടുത്തയാഴ്ച കേന്ദ്രത്തിലേക്കയയ്ക്കും. നിലവിലെ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി ജൂൺ 30ന് കഴിയും.
മേയ് അവസാനത്തോടെ യു.പി.എസ്.സി ചെയർമാന്റെ നേതൃത്വത്തിലുള്ള സമിതി യോഗം ചേർന്ന് മൂന്നുപേരുടെ അന്തിമ പട്ടികയുണ്ടാക്കി സംസ്ഥാനത്തിന് കൈമാറും. ഇതിലൊരാളെ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവിയാക്കാം. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം ആറംഗപട്ടിക നൽകുന്നത്.
ഉദ്യോഗസ്ഥരുടെ സീനിയോറിറ്റിയും പ്രവർത്തനവും സ്വഭാവശുദ്ധിയും പരിഗണിച്ചാണ് യു.പി.എസ്.സി മൂന്നംഗ പട്ടിക തയ്യാറാക്കുക. ആറംഗ പട്ടികയിലുള്ള സുരേഷ് രാജ് പുരോഹിത് (എസ്.പി.ജി), റവാഡ ചന്ദ്രശേഖർ (ഐ.ബി) എന്നിവർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. പൊലീസ് മേധാവിയാക്കിയാൽ കേരളത്തിൽ തിരിച്ചെത്താമെന്ന് ഇവർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതിനാലാണ് അവരെയും പട്ടികയിൽ ഉൾപ്പെടുത്തിയത്.
ആറംഗ പട്ടികയിലുള്ളവരും
സർവീസ് കാലാവധിയും
1.നിതിൻ അഗർവാൾ……………………………..2026ജൂലായ്
2.റവാഡ ചന്ദ്രശേഖർ……………………………..2026ജൂലായ്
3.യോഗേഷ് ഗുപ്ത…………………………………….2030ഏപ്രിൽ
4.മനോജ് എബ്രഹാം………………………………2031ജൂൺ
5.സുരേഷ് രാജ് പുരോഹിത്……………………2027ഏപ്രിൽ
6.എം.ആർ.അജിത്കുമാർ……………………….2028ജനുവരി
Source link