INDIALATEST NEWS

ബിജെപിക്കു വേണ്ട; എൻഡിഎ സഖ്യം വിട്ട് ആർഎൽജെപി


പട്ന ∙ മുൻ കേന്ദ്രമന്ത്രി പശുപതി പാരസിന്റെ നേതൃത്വത്തിലുള്ള ആർഎൽജെപി ബിഹാറിൽ എൻഡിഎ സഖ്യം വിട്ടു. എൻഡിഎ നേതൃത്വത്തിന്റെ കടുത്ത അവഗണനയാണു സഖ്യം ഉപേക്ഷിക്കാൻ കാരണമെന്നു പാരസ് പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റു വിഭജനത്തിൽ ആർഎൽജെപിക്കു സീറ്റു നിഷേധിച്ചെങ്കിലും അദ്ദേഹം മുന്നണിയിൽ തുടരുകയായിരുന്നു. എൽജെപി പിളർപ്പിനു ശേഷം ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി (റാംവിലാസ്) കക്ഷിക്കാണു ജനസ്വാധീനമെന്ന് മനസ്സിലാക്കിയാണ് ബിജെപി ആർഎൽജെപിയെ തഴഞ്ഞത്. എന്നാൽ, രാജ്യസഭാ സീറ്റോ ഗവർണർ സ്ഥാനമോ ലഭിക്കുമെന്ന പ്രതീക്ഷയിലാണു പാരസ് മുന്നണിയിൽ തുടർന്നത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അടുത്തിടെ ചേർന്ന എൻഡിഎ നേതൃയോഗങ്ങളിൽ പശുപതി പാരസിനെ ക്ഷണിച്ചില്ല. ഇതോടെയാണ് മുന്നണി വിടാൻ തീരുമാനിച്ചത്.


Source link

Related Articles

Back to top button