ബിഹാർ: ഒന്നിച്ചുനീങ്ങാൻ ഇന്ത്യാസഖ്യത്തിൽ ധാരണ; ഖർഗെ, രാഹുൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി തേജസ്വിനി യാദവ്

ന്യൂഡൽഹി ∙ ബിഹാറിൽ അധികാരം നിലനിർത്താൻ ജെഡിയുവും ബിജെപിയും കച്ചമുറുക്കുമ്പോൾ ഒറ്റമുദ്രാവാക്യമുയർത്തി നീങ്ങാൻ ആർജെഡിയും കോൺഗ്രസും തമ്മിൽ ധാരണയായി. ഇന്ത്യാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ഏകോപനത്തിനായി എല്ലാ പാർട്ടികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കാനും നിശ്ചയിച്ചു.ആർജെഡി നേതാവ് തേജസ്വിനി യാദവിന്റെ നേതൃത്വത്തിലുള്ള സംഘം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തി. 20 വർഷം ഭരിച്ചിട്ടും ബിഹാറിനോടു ചിറ്റമ്മ നയമാണു ബിജെപിക്കുള്ളതെന്നും ദരിദ്ര സംസ്ഥാനമായി അതു തുടരുകയാണെന്നും തേജസ്വിനി ആരോപിച്ചു.മുഖ്യമന്ത്രിയായി ഒരു നേതാവിനെ ഉയർത്തിക്കാട്ടാതെ കൂട്ടായ നേതൃത്വത്തെ അവതരിപ്പിക്കാനാണു തീരുമാനം. മറ്റു കക്ഷികളെയും കോൺഗ്രസിന്റെ ബിഹാർ നേതാക്കളെയും പങ്കെടുപ്പിച്ചു നാളെ പട്നയിൽ ചർച്ചകൾ നടത്താനും തീരുമാനിച്ചു.
Source link