KERALAMLATEST NEWS

തൃശൂർ പൂരം വെടിക്കെട്ട് നടത്താം; നിയമോപദേശം കിട്ടിയെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം ലഭിച്ചതായി മന്ത്രി കെ രാജൻ. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്ക് വെടിക്കെട്ട് നടത്താമെന്ന് ഹൈക്കോടതി നേരത്തേ അനുമതി നൽകിയിരുന്നു. ഇത് പൂരം വെടിക്കെട്ടിനും ബാധകമാണെന്നാണ് നിയമോപദേശം. കേന്ദ്ര ഏജൻസിയായ പെസോയുടെ മാർഗനിർദേശങ്ങൾ പാലിച്ചാകും കളക്‌ടർ അനുമതി നൽകുകയെന്നും കെ രാജൻ പറഞ്ഞു.

വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിൻ കാലിയാക്കുമെന്ന് ദേവസ്വങ്ങൾ സത്യവാംങ്മൂലം നൽകിയതോടെയാണ് വേല വെടിക്കെട്ടിന് ദേവസ്വങ്ങൾക്ക് നേരത്തേ അനുമതി ലഭിച്ചത്. വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര കാലിയാണെങ്കിൽ 200 മീറ്റർ പാലിക്കേണ്ടി വരില്ല. വേലയ്ക്ക് 500 കിലോ വെടിക്കെട്ട് സാമഗ്രികൾ ആണ് പൊട്ടിക്കുന്നത്. പൂരത്തിന് 2000 കിലോ വീതം വെടിക്കെട്ട് സാമഗ്രികളാണ് പൊട്ടിക്കേണ്ടത്.


Source link

Related Articles

Back to top button