‘കർണന് പോലും അസൂയ തോന്നും വിധം ഈ കെ.കെ.ആർ കവചം’; രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ്.അയ്യർ

തിരുവനന്തപുരം∙ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി മുൻരാജ്യസഭാ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷിനെ തിരഞ്ഞെടുത്തതിന് പിന്നാലെ അഭിനന്ദന പോസ്റ്റുമായി ദിവ്യ എസ്.അയ്യർ. കർണന് പോലും അസൂയ തോന്നും വിധമുള്ളതാണ് കെ.കെ.ആറിന്റെ കവചമെന്നാണ് ദിവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള രാഗേഷിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മൂന്നു വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ടെന്നും വിശ്വസ്തതയുടെ ഒരു പാഠപുസ്തകവും കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടുമാണ് അദ്ദേഹമെന്നും ദിവ്യ സമൂഹമാധ്യമത്തിൽ കുറിച്ചു. ദിവ്യയുടെ പോസ്റ്റിന്റെ പൂർണരൂപംകർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം! ഇക്കഴിഞ്ഞ മൂന്നു വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്.വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു!
Source link