INDIALATEST NEWS

ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായി ഏറ്റുമുട്ടൽ; വെടിവയ്പ്പിൽ ഒരു സൈനികന് പരുക്കേറ്റു


ശ്രീനഗർ∙ ജമ്മു കശ്മീരിലെ പൂഞ്ചിന് സമീപം സുരൻകോട്ടിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സുരൻകോട്ടിയലെ ലസാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്കേറ്റു. ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായാണ് ‘ഓപ്പറേഷൻ ലസാന’ മേഖലയിൽ നടത്തിയത്. ഇതിനിടെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്. സൈനികരും ഭീകരരും തമ്മിൽ വെടിവയ്പ് നടന്നതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്, ഭീകരവാദികൾക്കായി സുരക്ഷാ സേന മേഖലയിൽ ഊർജിതമായ അന്വേഷണമാണ് നടത്തുന്നത്.


Source link

Related Articles

Back to top button