ഒടുവിൽ താഴ്ന്നിറങ്ങി സ്വർണവില; പവൻ 70,000ന് താഴെ, ഈ വർഷം വില ‘കത്തുമെന്ന്’ പുതിയ പ്രവചനം, പവൻ 80,000ലേക്ക്

സ്വർണാഭരണ (gold) പ്രേമികൾക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘താൽകാലിക’ ആശ്വാസം പകർന്ന് സ്വർണവില (gold rate) ഇന്നും താഴ്ന്നിറങ്ങി. കേരളത്തിൽ (Kerala gold price) ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയായി.പവൻവില 70,000നും താഴെയായി എന്ന പ്രത്യേകതയുമുണ്ട്. 280 രൂപ കുറഞ്ഞ് 69,760 രൂപയിലാണ് ഇന്നു വ്യാപാരം. വിഷുദിനമായ ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ (ഏപ്രിൽ 12) ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ്.ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്നു 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 25 രൂപ താഴ്ന്ന് 7,225 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് ഒരു രൂപ ഉയർന്ന് 108 രൂപ. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ 18 കാരറ്റിന് നൽകിയ വില ഗ്രാമിന് 30 രൂപ കുറച്ച് 7,180 രൂപയാണ്. വെള്ളി വില ഗ്രാമിന് 107 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
Source link