KERALAMLATEST NEWS
സ്‌പാ കേന്ദ്രങ്ങളിൽ ലഹരി വിൽപന വ്യാപകം; തിരുവനന്തപുരം നഗരത്തിൽ മിന്നൽപരിശോധനയുമായി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌പാ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി പൊലീസ്. അനധികൃത സ്ഥാപനങ്ങളിൽ ലഹരി വിൽപന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. നഗരത്തിലെ വിവിധ മസാജ് പാർലറുകളും സ്‌പാ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ആഴ്ച കഴക്കൂട്ടത്തെ സ്‌പാ കേന്ദ്രത്തിൽ നിന്ന് എംഡിഎംഎയുമായി ജീവനക്കാരിയെ പിടികൂടിയിരുന്നു. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
സ്‌പാ കേന്ദ്രങ്ങളിൽ ലഹരിവിൽപന നടക്കുന്നുണ്ടെന്ന് യുവതി അന്ന് മൊഴി നൽകിയിരുന്നു. നേരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിലും മെഡിക്കൽ കോളേജ് ഹോസ്റ്റലിലും പൊലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തിൽ പരിശോധന നടന്നിരുന്നു.
Source link