WORLD

ചോര്‍ത്തല്‍ സാധ്യത; US-ലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്ടോപ്പും മതിയെന്ന് EU


ബ്രസല്‍സ്: നിരീക്ഷണത്തിന് കീഴിലാകാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി യുഎസിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് യൂറോപ്യന്‍ കമ്മിഷന്‍ ബര്‍ണര്‍ ഫോണുകളും ബേസിക് ലാപ്‌ടോപ്പുകളും നല്‍കിയതായി യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് അതിർത്തിയിൽ എത്തുന്നതോടെ ജീവനക്കാര്‍ തങ്ങളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് പ്രത്യേക ഉറകളില്‍ സൂക്ഷിക്കണമെന്നും പകരം കമ്മിഷന്‍ അനുവദിച്ച ഫോണുകളും ലാപ്‌ടോപ്പുകളും ഉപയോഗിക്കണമെന്നും യൂറോപ്യന്‍ യൂണിയന്റെ പ്രാഥമിക എക്‌സിക്യൂട്ടിവ് വിഭാഗമായ യൂറോപ്യന്‍ കമ്മിഷന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. താല്‍കാലിക ഉപയോഗത്തിനുവേണ്ടി രൂപകല്‍പന ചെയ്തിട്ടുള്ള വില കുറഞ്ഞ മൊബൈല്‍ ഫോണാണ് ബര്‍ണര്‍ ഫോണ്‍. ഉപയോഗത്തിനുശേഷം ഫോണ്‍ ഉപേക്ഷിക്കാം. ഒരു കമ്മ്യൂണിക്കേഷന്‍ പ്രൊവൈഡറുമായുള്ള ഔപചാരികമായ കരാര്‍ ഇല്ലാതെ പ്രീപെയ്ഡ് മിനിറ്റുകള്‍ ഉപയോഗിച്ചാണ് ഇത്തരം ഫോണുകളിലൂടെയുള്ള ആശയവിനിമയം. അതിനാല്‍ത്തന്നെ ഫോണുകള്‍ ചോര്‍ത്തിയുള്ള ചാരവൃത്തി സാധ്യമല്ല.


Source link

Related Articles

Back to top button