LATEST NEWS
LIVE ‘നന്ദി മോദി’ ഇന്ന് മുനമ്പത്ത്; കേന്ദ്രമന്ത്രി കിരൺ റിജിജു ഉദ്ഘാടനം ചെയ്യും

കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി പ്രകടിപ്പിച്ചു ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ഇന്ന് മുനമ്പത്തു ‘നന്ദി മോദി–ബഹുജനക്കൂട്ടായ്മ’ നടത്തും. വൈകിട്ടു 4നു നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി കിരൺ റിജിജു ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് എൻഡിഎ ജില്ലാ കൺവീനറും ബിജെപി സിറ്റി ജില്ലാ പ്രസിഡന്റുമായ കെ.എസ്.ഷൈജു അറിയിച്ചു. പരിപാടിക്ക് മുൻപ് കിരൺ റിജിജു കൊച്ചിയിൽ മാധ്യമപ്രവർത്തകരെ കാണും. മുനമ്പം വിഷയത്തില്‍ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം കോണ്‍ഗ്രസും സിപിഐഎമ്മും ശക്തമാക്കുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം.
Source link