മെക്സിക്കോ അതിർത്തിയിലെ ഭൂമി ഏറ്റെടുത്ത് സൈനിക കേന്ദ്രമാക്കാൻ യുഎസ്; ലക്ഷ്യം അനധികൃത കുടിയേറ്റക്കാർ

വാഷിങ്ടൻ ∙ യുഎസ് – മെക്സിക്കോ അതിർത്തിയിലെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈനിക കേന്ദ്രമാക്കാൻ യുഎസ് നീക്കം. പ്രദേശത്തിന്റെ നിയന്ത്രണം യുഎസ് പ്രതിരോധ വകുപ്പിനായിരിക്കും. മെക്സിക്കോ അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുകയാണ് ലക്ഷ്യമെന്ന് യുഎസ് അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു.അമേരിക്കൻ മണ്ണിൽ ആഭ്യന്തര നിയമ നിർവഹണത്തിന് അമേരിക്കൻ സൈന്യത്തെ ഉപയോഗിക്കുന്നതിന് വിലക്കുള്ള ഫെഡറൽ നിയമം മറികടക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമമാണ് ഈ നീക്കം. ഒരു സൈനിക താവളത്തിന്റെ ഭാഗമായ ഭൂമിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണെങ്കിൽ സൈന്യത്തിന് വിലക്ക് മറികടക്കാനാവും. എന്നാൽ ഈ നീക്കം കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ പറഞ്ഞു.പെന്റഗണിൽ ഈ വിഷയം പരിശോധനയിലാണെന്നും എന്നാൽ നിയമപരമായ പരിശോധന നടക്കുന്നതിനിടയിലും, അതിർത്തിയിൽ കുടിയേറ്റക്കാരെ തടയാൻ സൈന്യത്തെ ഉപയോഗിക്കുക എന്നതാണ് ഭരണകൂടത്തിന്റെ ഉദ്ദേശ്യമെന്നും അധികൃതർ വ്യക്തമാക്കി.
Source link