LATEST NEWS

‘സ്വയം രാജിവയ്ക്കില്ല, ഞാൻ പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം’: കെ.എം. ഏബ്രഹാം


കോട്ടയം ∙ കിഫ്ബി സിഇഒ സ്ഥാനത്തുനിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെ.എം. ഏബ്രഹാം. താൻ പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കിഫ്ബി ജീവനക്കാർക്ക് അയച്ച വിഷുദിന സന്ദേശത്തിൽ കെ.എം. ഏബ്രഹാം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കെ.എം. ഏബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.കേസിലെ ഹർജിക്കാരനായ ജോമോൻ പുത്തൻ പുരയ്ക്കലിന് തന്നോടുള്ള പൂർവ വൈരാഗ്യമാണ് ഇപ്പോഴത്തെ നടപടികളിൽ കലാശിച്ചതെന്നും കെ.എം. ഏബ്രഹാം പറയുന്നു. ഹർജിക്കാരൻ 2016ൽ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തതിന് അന്ന് ധനവകുപ്പ് സെക്രട്ടറിയായിരുന്ന താൻ പിഴ ചുമത്തിയിരുന്നെന്നും അതിനുള്ള പ്രതികാരമാണ് ഈ കേസെന്നും കെ.എം. ഏബ്രഹാം പറയുന്നു. ഒരു മുൻ വിജിലൻസ് ഡയറക്ടർ തനിക്കെതിരെ മാധ്യമങ്ങളിൽ ഉടനീളം അഭിമുഖം നൽകുന്നെന്നും അദ്ദേഹം ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്നപ്പോൾ 20 കോടി രൂപയുടെ അഴിമതി നടന്ന കാര്യം ധനകാര്യ വകുപ്പ് സെക്രട്ടറിയായിരുന്ന താൻ കണ്ടെത്തിയിരുന്നെന്നും കെ.എം. ഏബ്രഹാം പറയുന്നു. ഇതിന് പുറമേ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തുണ്ടായിരുന്ന ആൾക്ക് എതിരെയും താൻ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ആളുകളുടെ സംഘമാണ് തനിക്കെതിരെ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും കെ.എം. ഏബ്രഹാം പറയുന്നു.


Source link

Related Articles

Back to top button