LATEST NEWS
‘ഹിയറിങ്ങിന്റെ ലൈവ് സ്ട്രീമിങ്ങും വിഡിയോ റെക്കോര്‍ഡിങ്ങും ചീഫ് സെക്രട്ടറി ആദ്യം സമ്മതിച്ചു; പിന്നീട് പിന്മാറി’

തിരുവനന്തപുരം∙ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെതിരെ വീണ്ടും ഫെയ്‌സ്‌ബുക്ക് പോസ്റ്റുമായി എന്‍.പ്രശാന്ത്. ഹിയറിങ്ങിന്റെ ലൈവ് സ്ട്രീമിങ്ങും വിഡിയോ റെക്കോര്‍ഡിങ്ങും ചീഫ് സെക്രട്ടറി ആദ്യം സമ്മതിച്ചിരുന്നെന്നും പിന്നീട് പിന്മാറുകയായിരുന്നെന്നുമാണു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രശാന്ത് പറഞ്ഞത്. ചീഫ് സെക്രട്ടറിയുടെ രണ്ടു നോട്ടിസുകള്‍ പങ്കുവച്ചാണ് പ്രശാന്തിന്‍റെ കുറിപ്പ്. വകുപ്പുതല നടപടിയുടെ ഭാഗമായി ഹിയറിങ്ങിനു ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രശാന്തിന് നേരത്തേ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നോട്ടിസ് നല്‍കിയിരുന്നു. ഈ ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്നും വിഡിയോ റെക്കോര്‍ഡ് ചെയ്യണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതു ചീഫ് സെക്രട്ടറി നിരസിക്കുകയായിരുന്നു.പോസ്റ്റിന്റെ പൂർണരൂപം:
Source link