LATEST NEWS
ഉത്സവ സീസൺ പ്രമാണിച്ച് സ്പെഷൽ ട്രെയിൻ; കേന്ദ്ര റെയിൽവേ മന്ത്രിക്ക് നന്ദി പറഞ്ഞ് ജോർജ് കുര്യൻ

തിരുവനന്തപുരം ∙ ഉത്സവകാലത്ത് ദുരിതം അനുഭവിക്കുന്ന യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. എറണാകുളം-ഹസ്രത് നിസാമുദ്ദീൻ വൺവേ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിനാണ് (06061) കേന്ദ്ര റെയിൽവേ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.ഏപ്രിൽ 16ന് (ബുധൻ) വൈകുന്നേരം 6.05ന് പുറപ്പെടുന്ന ട്രെയിൻ ഏപ്രിൽ 18ന് (വെള്ളി) രാത്രി 8.35ന് ഡൽഹി ഹസ്രത് നിസാമുദ്ദീനിൽ എത്തും. വിഷു ദിനത്തിൽ തന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. സ്പെഷൽ ട്രെയിൻ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നന്ദി അറിയിച്ചു.
Source link