KERALAMLATEST NEWS

ഹാൻടെക്സ് വിഷു റിബേറ്റ് വിൽപന

തിരുവനന്തപുരം: ഹാൻടെക്സ് വിഷുവിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ റിബേറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവ്വഹിച്ചു. ഹാൻടെക്സ് കൺവീനർ പി.വി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്‌ടറും, ഹാന്റെക്സ‌് മാനേജിംഗ് ഡയറക്ടറുമായ കെ.എസ്.അനിൽകുമാർ, അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എം.എം. ബഷീർ, മാർക്കറ്റിംഗ് മാനേജർ അജിത്ത്. കെ, ഫൈനാൻസ് മാനേജർ സുധാദേവി പി.എസ് എന്നിവർ പങ്കെടുത്തു.

ഷർട്ടുകൾ, കേരള സാരികൾ, മുണ്ടുകൾ, ബെഡ്ഷീറ്റുകൾ. ഫർണിഷിംഗ് തുണിത്തരങ്ങൾ മുതലായവയുടെ വിപുലമായ ശേഖരമാണ് ഹാൻടെക്സ് ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്. ഇന്ന് മുതൽ 13 വരെ 20 ശതമാനം റിബേറ്റിനു പുറമെ നിരവധി ഓഫറുകളും, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോ ഗിച്ചുള്ള പർച്ചേഴ്‌സുകൾക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ടും നൽകും.


Source link

Related Articles

Back to top button