LATEST NEWS

ബഹിരാകാശത്തേക്ക് ‘ലേഡീസ് ഒണ്‍ലി ട്രിപ്പ്’; പറന്നിറങ്ങിയത് 6 വനിതകൾ, ഇത് ചരിത്രം


ടെക്സസ്∙ ചരിത്ര വിജയമായി ബ്ലൂ ഒറിജിന്റെ എൻഎസ് 31 ബഹിരാകാശ ദൗത്യം. പ്രശസ്ത ഗായിക ക്യേറ്റി പെറി ഉൾപ്പെടെ ആറ് വനിത യാത്രികരുമായി നടത്തിയ ബഹിരാകാശ ദൗത്യമാണ് വിജയക്കൊടി പാറിച്ചത്. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കർമാൻ രേഖയിലൂടെ സഞ്ചരിച്ച് പേടകം ഭൂമിയിൽ തിരിച്ചെത്തി. പത്ത് മിനിറ്റോളമാണ് ദൗത്യം നീണ്ടുനിന്നത്.  ഒന്നിലേറെ അംഗങ്ങൾ പങ്കെടുക്കുന്ന ബഹിരാകാശ ദൗത്യത്തിൽ സംഘാംഗങ്ങൾ എല്ലാവരും വനിതകൾ ആകുന്ന ആദ്യ ദൗത്യം എന്ന പേരിലാകും എൻഎസ് 31 ചരിത്രത്തിൽ ഇടം നേടുക. അമേരിക്കൻ മാധ്യമ പ്രവർത്തക ഗെയിൽ കിംങ്, നാസയിലെ മുൻ ശാസ്ത്രജ്ഞ ആയിഷ ബോവ്, പൗരാവകാശ പ്രവർത്തക അമാൻഡ ന്യൂയെൻ, ചലച്ചിത്ര നിർമാതാവ് കരിൻ ഫ്ലിൻ, മാധ്യമ പ്രവർത്തക ലോറൻ സാഞ്ചസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള കമ്പനിയായ‘ബ്ലൂ ഒറിജിൻ’ ആണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.


Source link

Related Articles

Back to top button