LATEST NEWS
ചായപ്പാത്രം ഉപയോഗിച്ച് ജ്യേഷ്ഠൻ മർദിച്ചു; ഗുരുതര പരുക്കേറ്റ അനുജൻ മരിച്ചു

കോഴിക്കോട് ∙ ചായപ്പാത്രം ഉപയോഗിച്ചുള്ള ജ്യേഷ്ഠന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി.ഫൈസൽ (35) ആണ് മരിച്ചത്. 12ന് രാവിലെ വീട്ടിൽ വച്ച് ഫൈസലിനെ ജ്യേഷ്ഠൻ ടി.പി.ഷാജഹാൻ (40) ചായപ്പാത്രം ഉപയോഗിച്ച് മർദിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരമെന്നു പൊലീസ് പറഞ്ഞു. കൊലപാതക കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാൻ റിമാൻഡിലാണ്.
Source link