KERALAMLATEST NEWS
വിഷുപ്പുലരിയെ സംഗീത സാന്ദ്രമാക്കി വിഷു കതിർ

ഓരോ മലയാളിയുടെയും ഉള്ളിലുള്ള വിഷു എന്ന ആഘോഷത്തെ പൂർണമായി ഉൾകൊണ്ട് വിഷു കതിർ സംഗീത ആൽബം. രമേഷ് കേച്ചേരി രചിച്ച് പ്രശസ്ത സംഗീത സംവിധായകൻ രഞ്ജിത് മേലേപാട്ട് സംഗീത സംവിധാനം നിർവഹിച്ച നിഷുഈ ഗാനം പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയർ ആണ് ആലപിച്ചിരിക്കുന്നത്.
ധ്വനി പ്രോഡക്ഷൻസിന്റെയും ആർ.എം പ്രൊഡക്ഷൻസിന്റെയും ബാനറിൽ രമേഷ് കേച്ചേരി നിർമിച്ച ഈ സംഗീത ആൽബം നല്ലൊരു വിഷു പുലരിയുടെ വർണ്ണ നിമിഷങ്ങളും പുതുവർഷ പുലരിയുടെ പുത്തൻ പ്രതീക്ഷകളും ഉള്ളിലേക്ക് എത്തിക്കുന്നു.വിഷു കതിർ എന്ന് ഈ ആൽബം , പരമ്പരാഗത രീതിയിൽ നിന്നു കൊണ്ട് ഓരോ മലയാളിയുടെയും ഉള്ളിലുള്ള വിഷു എന്ന് വികാരത്തെ പ്രതിധ്വനിപ്പിക്കാനാണ്മൃ ശ്രമിക്കുന്നതെന്ന് സംഗീതസംവിധായകൻ രഞ്ജിത് മേലേപാട്ട് പറഞ്ഞു.
Source link