LATEST NEWS
വെട്ടിപ്പരുക്കേൽപിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു; വളർത്തു നായയോട് ഉടമയുടെ ക്രൂരത

ഇടുക്കി ∙ തൊടുപുഴയിൽ വളർത്തു നായയ്ക്ക് ഉടമയുടെ ക്രൂര മർദനം. ശരീരമാകെ വെട്ടിപ്പരുക്കേൽപിച്ച ശേഷം നായയെ റോഡിൽ ഉപേക്ഷിച്ചു. പരുക്കേറ്റു വഴിയിൽ കിടന്ന നായയ്ക്ക് അനിമൽ റെസ്ക്യു ടീം ചികിത്സ നൽകിയതിനു ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റി.സംഭവത്തിൽ മുതലക്കോടം സ്വദേശി ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. ഷൈജു നായയെ വെട്ടിയത് മദ്യ ലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിളിച്ചപ്പോൾ അടുത്തേയ്ക്ക് നായ വരാതിരുന്നതാണു പ്രകോപനകാരണം.
Source link