INDIA

ബംഗാളിൽ വീണ്ടും സംഘർഷം; പൊലീസ് വാഹനം അടക്കം കത്തിച്ചു, ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു


കൊൽക്കത്ത∙ ബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വീണ്ടും സംഘർഷം. 24 പർഗാനാസിലുണ്ടായ സംഘർഷത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ പൊലീസ് വാഹനവും ഇരുചക്ര വാഹനങ്ങളും കത്തിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാർ നഗരത്തിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഘർഷത്തെത്തുടർന്നു ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. തുടർന്ന് ഐഎസ്എഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. നേരത്തേ മുർഷിദാബാദിലും സംഘർഷം ഉണ്ടായിരുന്നു.


Source link

Related Articles

Back to top button